‘പ്രേമലു’ റീമേക്ക് ‘പ്രേം കീടാണു’ ട്രെയിലർ പുറത്തിറങ്ങി; ഹിന്ദി 'ദൃശ്യം 3'-യുമായി ക്ലാഷ് റിലീസ്

#മൂവീസ് ഡെസ്ക്
'പ്രേം കീടാണു' ട്രെയിലറില്‍നിന്ന്‌ | Photo: Screen grab/ YouTube: Avanika Films
'പ്രേം കീടാണു' ട്രെയിലറില്‍നിന്ന്‌ | Photo: Screen grab/ YouTube: Avanika Films

വീർ പഹാരിയ, അപർശക്തി ഖുറാന, നവാഗതയായ ആഫിയ സയിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'പ്രേം കീടാണു'വിന്റെ ട്രെയിലർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങൾക്കിടയിലെ പ്രണയവും ആശയക്കുഴപ്പങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം.

2024-ൽ പുറത്തിറങ്ങിയ മലയാളം റൊമാന്റിക് കോമഡി ചിത്രം 'പ്രേമലു'വിന്റെ റീമേക്കാണിത്. എന്നാൽ 'പ്രേമലു'വിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് എത്തുന്നത്. മലയാളം ചിത്രത്തിന്റെ റീമേക്ക് അല്ലെന്ന് വീർ പഹാരിയ നേരത്തെ അവകാശപ്പെട്ടിരുന്നു.

അപൂർവ് സിങ് കാർക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാകേഷ് ബേദി, നിഖിൽ വിജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അജയ് ദേവ്ഗൺ, തബു എന്നിവർ അഭിനയിച്ച 'ദൃശ്യം: ദി കൺക്ലൂഷൻ' എന്ന ചിത്രത്തോടൊപ്പമാണ് 'പ്രേം കീടാണു' ബോക്‌സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്.

Content Highlights: Trailer of 'Prem Kidaanu', the Hindi remake of Malayalam hit 'Premalu', has been officially released. The romantic comedy stars Veer Pahariya, Aparshakti Khurana, and debutante Aafia Sayed in lead roles. Directed by Apoorv Singh Karki, the film features Rakesh Bedi and Nikhil Vijay in pivotal roles. Although based on 'Premalu', actor Veer Pahariya previously claimed the film adapts significant plot changes. 'Prem Kidaanu' is scheduled for a theatrical release on October 2, clashing with Ajay Devgn's 'Drishyam 3'.