പ്രതിഛായ ഒടിടിയിലേക്ക്; ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ കാണാം

#Entertainment Desk
പ്രതിഛായ
പ്രതിഛായ

ബി. ഉണ്ണികൃഷ്ണൻ-നിവിൻ പോളി ചിത്രമായ പ്രതിഛായയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും. ശക്തമായൊരു പൊളിറ്റിക്കൽ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയാണ് പ്രതിഛായ. നിവിനെക്കൂടാതെ ബാലചന്ദ്രമേനോൻ, ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിഷാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26-ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. പിആർഒ: സതീഷ് എരിയാളത്ത്.

Content Highlights: 'Prathichaya', the political family drama directed by B. Unnikrishnan and starring Nivin Pauly, is set to release on the JioHotstar OTT platform on April 24, 2026. After its successful theatrical run starting March 26, the film is coming to digital screens with a star-studded cast including Ann Augustine, Sharafudheen, and Balachandra Menon. Produced by Sree Gokulam Movies, the film features music by Justin Varghese and cinematography by Chandru Selvaraj.