ഭര്‍ത്താവിന് പാദ പൂജ; നടി പ്രണിത സുഭാഷിന് വിമര്‍ശനം

പ്രണിത പങ്കുവച്ച ചിത്രങ്ങള്‍
പ്രണിത പങ്കുവച്ച ചിത്രങ്ങള്‍

ഭര്‍ത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമര്‍ശനം. പ്രണിത തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഭീമന അമാവാസ്യ എന്ന് എന്ന ചടങ്ങിലെ ചിത്രമാണിത്. കര്‍ണാടക, ആന്ധപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ആചാരമാണിത്. 

ഭര്‍ത്താവിന്റെ കാല്‍പാദങ്ങള്‍ പ്ലേറ്റില്‍ വച്ച് പൂജിക്കുകയാണ് പ്രണിത. വളരെ പെട്ടന്ന് തന്നെ ചിത്രങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

ആധുനിക സമൂഹം സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നും അതിനെ പിറകോട്ട് വലിക്കരുതെന്നും വിമര്‍ശകര്‍ കുറിച്ചു. എന്നാല്‍ പ്രണിത അവരുടെ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നതിനാലാണ് ഈ ചിത്രം പങ്കുവച്ചതെന്നും ഇത് വിധേയത്വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടരുതെന്നും നടിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. 

Content Highlights: Pranitha Subhash observes the ritual of Bheemana Amavasya, criticism on social media