യഥാർഥ സംഭവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട 'പൊങ്കാല' ഇനി ആമസോൺ പ്രൈം വീഡിയോയിൽ

#Movies Desk
പൊങ്കാല ഒടിടി റിലീസ് പോസ്റ്റർ
പൊങ്കാല ഒടിടി റിലീസ് പോസ്റ്റർ

തിയേറ്റർ റിലീസിന് ശേഷം പ്രേക്ഷകർക്കിടയിൽ ചർച്ചയായ മലയാള ചിത്രമായ 'പൊങ്കാല' വെള്ളിയാഴ്ച മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കുന്നു. സൗഹൃദത്തിന്റെ മറവിൽ നടന്ന വഞ്ചനയും അതിലൂടെ തകർന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും തുടർന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാർഥത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ വികസിപ്പിച്ചിരിക്കുന്നത്.

പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷൻ രംഗങ്ങളാലും ശ്രദ്ധേയമാണ്. മലയാള സിനിമയിൽ അപൂർവമായി കാണുന്ന തരത്തിൽ നിരവധി ഫൈറ്റ് സീക്വൻസുകൾ ഉൾക്കൊള്ളുന്ന ഒരു ആക്ഷൻ ത്രില്ലർ കൂടിയാണ് 'പൊങ്കാല'.

ചിത്രത്തിന്റെ ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. തിയേറ്ററിൽ സിനിമ കാണാൻ കഴിയാതിരുന്ന പ്രേക്ഷകർക്ക് ഇനി ആമസോൺ പ്രൈം വീഡിയോ വഴി ചിത്രം ആസ്വദിക്കാം.

Content Highlights: Pongala is based on a true story focusing on friendship and betrayal. The film is an intense action-thriller featuring high-octane fight sequences. Available for streaming on Amazon Prime Video following its theatrical run. Themes include love, loss, and vengeance