ഗായിക പി. സുശീല ആശുപത്രിയിൽ, ആരോഗ്യനില തൃപ്തികരം

പി സുശീല | ഫോട്ടോ: കെ. കെ പ്രവീൺ / മാതൃഭൂമി
പി സുശീല | ഫോട്ടോ: കെ. കെ പ്രവീൺ / മാതൃഭൂമി

ചെന്നൈ: പിന്നണിഗായിക പി. സുശീലയെ കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഗായികയെ ചെന്നൈ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

86-കാരിയായ അവരുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
 

Content Highlights: playback Singer P Susheela Hospitalized