സിനിമാക്കാര്‍ കൂടെ നിന്നു, ചികിത്സയ്ക്ക് വേണ്ട പണം സ്വരൂപിച്ചിട്ടുണ്ട്- പൗളി വല്‍സണ്‍

കൊച്ചി: മലയാളികളുടെ പ്രിയ നടി പൗളി വില്‍സണും കുടുംബവും കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പൗളിയുടെ വരുമാനത്തിലാണ് കുടുംബം നടന്നുപോകുന്നത്. ഷൂട്ടിങ് മുടങ്ങിയതോടെ അതും നിലച്ചു. പൗളി ഉള്‍പ്പെടെ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്.
പൗളിയുടെ ഭര്‍ത്താവ് വല്‍സണ്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അതിനിടെ കോവിഡ് ബാധിച്ച് സ്ഥിതി ഗുരുതരമായി. ഡയാലിസിസിന് വിധേയനാകുന്ന വല്‍സന് 40000 രൂപയുടെ ഇന്‍ഞ്ചക്ഷന്‍ ആവശ്യമാണ്.
ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് അത്യാവശ്യം വേണ്ട പണം സിനിമയിലെ സുഹൃത്തുക്കള്‍ തന്നെ നല്‍കിയെന്ന് പൗളി മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.
വൃക്കരോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനിടെ കോവിഡ് ബാധിച്ചതോടെ സ്ഥിതി ഗുരുതരമായി. ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. സിനിമയിലെ സുഹൃത്തുക്കളടക്കം സഹായവുമായി രംഗത്ത് വന്നു. അതുകൊണ്ട് ചികിത്സയ്ക്കുള്ള അത്യാവശ്യ പണം ഇപ്പോള്‍ സ്വരൂപിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദിയുണ്ട്- പൗളി പറഞ്ഞു
Content Highlights: pauly valsan actress in Covid crisis
Content Highlights: