രണ്ടാംദിനവും സൂപ്പർ സ്‌ട്രോങ്; 248-ലധികം അഡീഷണൽ രാത്രികാല ഷോകളുമായി 'പേട്രിയറ്റ്'

ആദ്യദിനം ആഗോള തലത്തിൽ ബ്ലോക്ക്ബസ്റ്റർ ഓപ്പണിങ് സ്വന്തമാക്കിയ മമ്മൂട്ടി- മോഹൻലാൽ ചിത്രം 'പേട്രിയറ്റ്', രണ്ടാംദിനവും സൂപ്പർ സ്‌ട്രോങ് പ്രകടനവുമായി ബോക്‌സ് ഓഫീസിൽ നിറഞ്ഞുനിന്നു. ആദ്യദിനം 365-ലധികം അഡീഷണൽ രാത്രികാല ഷോകൾ കേരളത്തിൽ കളിച്ച ചിത്രം, രണ്ടാംദിനം രാത്രിയിൽ കളിച്ചത് 248-ലധികം അഡീഷണൽ ഷോകളാണ്. ആദ്യദിനം 29 കോടിയിൽ അധികമാണ് ചിത്രം നേടിയ ആഗോള കളക്ഷൻ.
കേരളത്തിലെ നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം മമ്മൂട്ടി- മോഹൻലാൽ എന്നിവർ 18 വർഷത്തിന് ശേഷം ഒന്നിച്ചെത്തുന്നുവെന്നതും, ചിത്രത്തിൽ ഇരുവരും കാഴ്ചവെച്ച ഗംഭീരപ്രകടനവുമാണ്. മഹേഷ് നാരായൺ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ മലയാളത്തിലെ വമ്പൻ ഹിറ്റുകളുടെ നിരയിലേക്കാണ് കുതിക്കുന്നത്.
ആദ്യദിനവും രണ്ടാംദിനവും വമ്പൻ പ്രീസെയ്ൽസ് നേടിയ ചിത്രത്തിന് മൂന്നാംദിനവും മികച്ച അഡ്വാൻസ് ബുക്കിങ് ലഭിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് എട്ടര കോടിയോളം ആദ്യദിന ഗ്രോസ് നേടിയ ചിത്രം, ഇന്ത്യയിൽനിന്ന് മൊത്തമായി സ്വന്തമാക്കിയത് 11 കോടിക്ക് മുകളിലാണ്. രണ്ടാംദിനം അഞ്ചുകോടിക്ക് മുകളിലാണ് ചിത്രം നേടിയ കേരളാ ഗ്രോസ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിന് പുറമെ, ഗൾഫ്, അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ മാർക്കറ്റുകളിലും ചിത്രം ഗംഭീരപ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം ലഭിച്ച ചിത്രം, കേരളത്തിൽ തരംഗമായി മാറുകയാണ്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരും മികച്ച പ്രകടനവുമായി ചിത്രത്തിൽ കയ്യടി നേടുന്നുണ്ട്.
125 കോടിയോളം ബജറ്റിൽ ഒരുക്കിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാണം. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രം ഗൾഫിൽ വിതരണം ചെയ്തത്.
ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തിലുള്ള സ്‌പൈ ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും നിർണ്ണായക വേഷം ചെയ്തിരിക്കുന്നു. ആൻ മെഗാ മീഡിയ ആണ് ചിത്രം പ്രദർശനത്തിന് എത്തിച്ചത്.
ഛായാഗ്രഹണം: മാനുഷ് നന്ദൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റിങ്: മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട്: വൈശാഖ് പി.വി, മേക്കപ്പ്: രഞ്ജിത് അമ്പാടി, ലിറിക്‌സ്: അൻവർ അലി, സംഘട്ടനം: ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം: ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ്: നവീൻ മുരളി, വിഎഫ്എക്‌സ്: ഫയർ ഫ്‌ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ്, ഫാന്റം വിഎഫ്എക്‌സ്, പിക്ടോറിയൽ വിഎഫ്എക്‌സ്, ബൈനറി സർക്കസ്, ഡി.ഐ. കളറിസ്റ്റ്: ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Patriot continues its strong box office performance on the second day with 248 additional night shows. The film marks the grand reunion of Mammootty and Mohanlal after 18 years. Global opening collection crossed 29 crores on the first day. Directed by Mahesh Narayanan, the film is a high-budget spy action thriller. Strong advance bookings reported for the third day across Kerala and international markets