'വെള്ളമല്ലേ തീക്കട്ടയൊന്നുമല്ലല്ലോ'; ചിരിയുടെ മാലപ്പടക്കവുമായി 'പത്രോസിന്റെ പടപ്പുകൾ' ട്രെയ്ലർ

'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ് പൗലോസിന്റെ രചനയിൽ നവാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന 'പത്രോസിന്റെ പടപ്പുകൾ' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
ഡിനോയ് പൗലോസ്, ഷറഫുദ്ദീൻ, നസ്‌ലെൻ, ഗ്രേയ്സ് ആൻ്റണി, രഞ്ജിത മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. പത്രോസിൻ്റെയും മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.
മരിക്കാർ എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിനായി ജേയ്ക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം-ജയേഷ് മോഹൻ, ചിത്രസംയോജനം ആൻഡ് ക്രീയേറ്റീവ് ഡയറക്ഷൻ-സംഗീത് പ്രതാപ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കലാ സംവിധാനം-ആഷിക് എസ്, ചമയം-സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അതുൽ രാമചന്ദ്രൻ, സൗണ്ട്ഡിസൈൻ-ധനുഷ് നായർ, സൗണ്ട് മിക്സ്അ-നീഷ് പി, വസ്ത്രാലങ്കാരം-ശരണ്യ ജീബു, നിശ്ചല ഛായാഗ്രഹണം-സിബി ചീരൻ, പരസ്യകല-അനദർറൗണ്ട്, യെല്ലോടൂത്ത്. പി.ആർ.ഒ- ആതിര ദിൽജിത്ത്, എ.എസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ്-എം.ആർ പ്രൊഫഷണൽ.
Content Highlights : Pathrosinte Padappukal Trailer Naslen Dinoy Paulose Sharaf U Dheen
Content Highlights: