'പുഴു'വിന് ശേഷം 'പാതിരാത്രി'യുമായി രത്തീന; വെള്ളിയാഴ്ച തിയേറ്ററുകളില്‍

രത്തീനയും മമ്മൂട്ടിയും രത്തീനയും നവ്യാ നായരും, 'പാതിരാത്രി' പോസ്റ്റര്‍
രത്തീനയും മമ്മൂട്ടിയും രത്തീനയും നവ്യാ നായരും, 'പാതിരാത്രി' പോസ്റ്റര്‍

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'പാതിരാത്രി' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് 'പാതിരാത്രി' നിര്‍മിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. പ്രേക്ഷക- നിരൂപക പ്രശംസ നേടി മമ്മൂട്ടി നായകനായ 'പുഴു' എന്ന സിനിമക്ക് ശേഷം രത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'പാതിരാത്രി'.

2010-ല്‍ മലയാള സംവിധായിക രേവതിയുടെ സഹായിയായി രത്തീന തന്റെ സിനിമാ ജീവിതം ആരംഭിച്ചു. പിന്നീട് 'കുങ്കുമപ്പൂവ്' എന്ന സീരിയലിന്റെ പ്രൊഡക്ഷനില്‍ ഭാഗമായി. സെവന്‍ ആര്‍ട്‌സിന്റെ പ്രിയദര്‍ശന്‍ പടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ വിവിധ മേഖലകളെ കുറിച്ച് പഠിക്കുകയും പരിചയപ്പെടുകയും ചെയ്ത രത്തീന സ്വതന്ത്ര സംവിധായിക എന്ന നിലയിലുള്ള അവരുടെ അരങ്ങേറ്റം 'പുഴു' എന്ന ചിത്രത്തിലൂടെയാണ് അടയാളപ്പെടുത്തിയത്. 'ഉയരെ', 'ജാനകി ജാനെ' എന്നീ സിനിമകളില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യു/എ സര്‍ട്ടിഫിക്കറ്റോടെ തീയേറ്ററുകളില്‍ എത്തുന്ന പുതിയ ചിത്രം 'പാതിരാത്രി' ക്രൈം ഡ്രാമ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. 44 ലക്ഷത്തിന് മുകളില്‍ യൂട്യൂബ് വ്യൂസ് ഇതുവരെ ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് 'പാതിരാത്രി'യുടെ കഥാതന്തു എന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്.

നവ്യ നായര്‍ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും കുടുംബബന്ധങ്ങളും ചേര്‍ത്തിണക്കിയാണ് ട്രെയ്‌ലര്‍ വികസിക്കുന്നത്. ഉദ്വേഗഭരിതമായ ട്രെയ്ലര്‍ രംഗങ്ങള്‍ പ്രേക്ഷകരില്‍ ആകാംഷയും പ്രതീക്ഷയും ഉണര്‍ത്തുന്നവയാണ്. 'തുടരും', 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' എന്നീ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് 'പാതിരാത്രി'. 'പാതിരാത്രി'യിലെ പ്രൊമോ ഗാനം ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്.

ജാന്‍സി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളായാണ് നവ്യയും സൗബിനുമെത്തുന്നത്. ഇവര്‍ക്കൊപ്പം സണ്ണി വെയ്നും, ആന്‍ അഗസ്റ്റിനും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രങ്ങളായി എത്തുന്നു. ആത്മീയ രാജന്‍, ശബരീഷ് വര്‍മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഷാജി മാറാട് തിരക്കഥയും ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിച്ചു.

എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, ആര്‍ട്ട്: ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍: ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍: സിബിന്‍ രാജ്, ആക്ഷന്‍: പി.സി. സ്റ്റണ്ട്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍: ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി.ആര്‍. കണ്‍സല്‍റ്റന്റ് ആന്‍ഡ് സ്ട്രാറ്റെജി: ലാലാ റിലേഷന്‍സ്, പിആര്‍ഒ: ശബരി, വാഴൂര്‍ ജോസ്.

Content Highlights: Ratheena`s second directorial, `Pathirathri`, starring Navya Nair and Soubin Shahir, hits theatres this Friday. A crime drama investigation thriller