രണ്ടാം ജന്മദിനത്തിന്റെ അന്ന് അവൻ വീട്ടിലെത്തി ; വളർത്തു നായയെ കണ്ടെത്തിയ സന്തോഷം പങ്കുവച്ച് അക്ഷയ്

നടൻ അക്ഷയ് രാധാകൃഷ്ണന്റെ കാണാതായ വളർത്തുനായയെ കണ്ടെത്തി. ആലുവ ഗാരേജിനു സമീപത്തുനിന്നാണ് നായയെ കണ്ടെത്തിയത്. കാലിന് പരുക്കേറ്റതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളില്ല. നായയുടെ രണ്ടാം ജന്മദിനത്തിന് മുന്നേ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അക്ഷയ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
നേരത്തെനായയെ കണ്ടെത്തുന്നവർക്ക് 20,000 രൂപ പ്രതിഫലം നൽകുമെന്ന് വ്യക്തമാക്കി അക്ഷയ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. .
വളരെനാളുകളായി അക്ഷയ്യുടെ സന്തത സഹചാരിയാണ് ഈ വളർത്തുനായ. നടനോടൊപ്പം പൊതുചടങ്ങുകളിൽ നായയും പങ്കെടുത്തിരുന്നു. നടനും നായ വളരെ പ്രിയപ്പെട്ടതാണ്.
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. വെള്ളേപ്പം ആണ് അക്ഷയ്യുടെ പുതിയ ചിത്രം.
Content Highlights : Pathinettam Padi Akshay Radhakrishnan Pet Dog
Content Highlights: