വീണ്ടും ചിലങ്കയണിഞ്ഞ് പാര്‍വതി, ‘വരാഹരൂപം’ പാട്ടിന് ചുവടുവെച്ച് താരം; വീഡിയോ പുറത്ത്

ചലച്ചിത്രരംഗത്ത് മാത്രമല്ല നൃത്തത്തിലും തിളങ്ങിയ താരമാണ് പാര്‍വതി ജയറാം. വളരെക്കാലമായി അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുന്ന നടി ഋഷഭ് ഷെട്ടി സംവിധാനംചെയ്ത ‘കാന്താര’യിലെ ‘വരാഹരൂപം’ എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണിപ്പോള്‍. പാര്‍വതി(അശ്വതി ജയറാം)യുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘കാന്താര മുതല്‍ ഈ സംഗീതം എന്നില്‍ ജീവിക്കുന്നു. കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1-ലൂടെ അത് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് മനസ്സില്‍ തങ്ങിനില്‍ക്കുന്ന, ദൈവികമായ, അചഞ്ചലമായ ഒന്നായി. അഭൗമമായ സംഗീതമൊരുക്കിയ അജനീഷ് ലോക്‌നാഥിനും, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഈ സൃഷ്ടിക്ക് ജന്മം നല്‍കിയ അതുല്യ പ്രതിഭ ഋഷഭ് ഷെട്ടിക്കും സങ്കല്‍പങ്ങളെ ദൃശ്യകാവ്യമാക്കി മാറ്റിയ അരവിന്ദ് എസ്. കശ്യപിനും എന്റെ ഈ വിനീതമായ സമര്‍പ്പണമാണിത്.
ഒടുവിലായി, ഏറ്റവും പ്രിയപ്പെട്ട എന്റെ രാജാവ് രാജശേഖരന്- എന്റെ ഭര്‍ത്താവ് ജയറാമിന്, ആത്മാവില്‍ തങ്ങിനില്‍ക്കുന്ന ഈ മാന്ത്രികതയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി’- സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പാര്‍വതി കുറിച്ചു.
ഒരുപാട് കാലത്തിന് ശേഷം മകള്‍ മാളവികയുടെ സംഗീത് നൈറ്റിനായി പാര്‍വതി അവതരിപ്പിച്ച നൃത്തംവും ശ്രദ്ധനേടിയിരുന്നു. പുതിയ വീഡിയോ മക്കളായ കാളിദാസ് ജയറാം, മാളവിക ജയറാം എന്നിവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്.
Content Highlights: Actress Parvathy Jayaram mesmerizes with a graceful dance to the `Varaha Roopam` song from Rishab Shetty`s `Kantara`. The video, shared on Instagram, features her captivating moves.