ഒറ്റ് തിരുവോണത്തിന്, 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ

'ഒറ്റ്'  സിനിമയുടെ പോസ്റ്റർ
'ഒറ്റ്' സിനിമയുടെ പോസ്റ്റർ

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം ഒറ്റ് തമിഴിൽ രണ്ടകം എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ടി.പി. ഫെല്ലിനിയാണ്. ദ് ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എസ്. സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.

എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യർ മേക്കപ്പ്. സൗണ്ട് ഡിസൈൻ രംഗനാഥ്  രവി. സെപ്റ്റംബർ 8 ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Content Highlights: ottu release date announced, ottu on september 8, kunchacko boban and arvind swami