വൈരമുത്തുവിന് ഒ.എന്‍.വി. പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കുന്നു

തിരുവനന്തപുരം: ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കിയ തീരുമാനം പുനഃപരിശോധിക്കാന്‍ തീരുമാനം. മീ ടൂ ആരോപണത്തിന് വിധേയനായ കവിക്ക് പുരസ്‌കാരം നല്‍കുന്നതില്‍ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയ സാഹചര്യത്തിലാണ് നീക്കം.
കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക.
2018-ല്‍ മീ ടു കാമ്പയിനിന്റെ ഭാഗമായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഗായിക ചിന്മയി ശ്രീപാദയും ഗുരുതര ആരോപണവുമായി രംഗത്തെത്തി. തുടര്‍ന്നും നിരവധി മീ ടൂ ആരോപണങ്ങള്‍ വൈരമുത്തുവിനെതിരേ ഉയര്‍ന്നു വന്നിരുന്നു.
'വൈരമുത്തുവിന് പുരസ്‌കാരം നല്‍കിയതു കണ്ട് അന്തരിച്ച ശ്രീ ഒ.എന്‍.വി. കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും' എന്നാണ് ചിന്മയി പരിഹാസരൂപേണ കുറിച്ചത്.
Content highlights: ONV Cultural Academy to reconsider award to Vairamuthu after protest, Me Too Campaign
Content Highlights: