'സിയാ എൻട്രി'; മമ്മൂട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തി 'ഓം' ടീസർ

#മൂവി ഡെസ്ക്
ഓം എന്ന ചിത്രത്തിൽ മമ്മൂട്ടി | സ്ക്രീൻ​ഗ്രാബ്
ഓം എന്ന ചിത്രത്തിൽ മമ്മൂട്ടി | സ്ക്രീൻ​ഗ്രാബ്

നുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം. ചിത്രത്തിൻ്റെ പുതിയ ടീസർ പുറത്ത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറാണ് എത്തിയിരിക്കുന്നത്. കാർത്തികേയൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രത്യേക ടീസർ പുറത്തിറക്കിയിരിക്കുന്നത്.

8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മാസ്സ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. ഏറെ ശക്തതമായതും ആഴമുള്ളതുമായ ഒരു കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ഗ്ലിംപ്സ് വീഡിയോ നൽകുന്നത്. ഓം ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ 'ഉധിരം: ദ ബ്ലഡ് വുഡ്" എന്നാണ്. പക്കാ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം കഥ പറയുന്നത് എന്നാണ് ചിത്രത്തിന്റെ ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് ഓം. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ പകരുന്നു. മലയാളി താരം ഇന്ദ്രൻസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ചിത്രത്തിലെ നേരത്തെ പുറത്തു വന്ന 'അലാക്ക ലോവ' എന്ന ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സായ് അഭയങ്കർ ഈണം നൽകിയ ഈ ഗാനം ആലപിച്ചതും സായ് തന്നെയാണ്. ധനുഷിന്റെ ഗംഭീര നൃത്തമായിരുന്നു ഈ ഗാനത്തിന്റെ ഹൈലൈറ്റ്. തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണ് ഓം. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് പ്രദർശനത്തിന് എത്തുക.

പ്രൊഡ്യൂസർ - ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം - എഴിൽ അരസന്, സംഗീതം - സായ് അഭയങ്കർ, എഡിറ്റിംഗ് - ആർ കലയ്വാനൻ, ആക്ഷൻ- യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, കലാസംവിധാനം- ആർ പണ്ണീർ സെൽവം, നൃത്തം - സാൻഡി , സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത് , കോസ്റ്റ്യൂം ഡിസൈനർ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ , വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, സ്‌പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, സ്റ്റിൽസ് - വി സിട്രറസ്‌, മേക്കപ്പ് - ബി രാജ, കോസ്റ്റുമെർ - നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലന്, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- മീനുശ്രീ ഹരിഹരൻ, ഹെഡ് ഓഫ് ഓപ്പറേഷൻസ് - അവന്തിക കനകരാജ്, മാർക്കറ്റിങ് ഹെഡ്- മനോജ് മാഡി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: On the occasion of his birthday, the makers of the Dhanush starrer Om, directed by Rajkumar Periyasamy, released a special teaser introducing megastar Mammootty as Kartikeyan, marking his grand return to Tamil cinema after eight years.