സിനിമാ ലൊക്കേഷനിൽ അപകടം; ഷോക്കേറ്റ ഇലക്ട്രീഷ്യൻ മരിച്ചു

#Movies Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എടയാറിൽ സിനിമാ ചിത്രീകരണത്തിനിടെ അണിയറ പ്രവർത്തകന് ദാരുണാന്ത്യം. വൈദ്യുതാഘാതമേറ്റ ഇലക്ട്രീഷ്യൻ മരിച്ചു. തൃശ്ശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്‌. ചിത്രീകരണത്തിനായി വൈദ്യുതി ക്രമീകരണം നടത്തുമ്പോഴാണ് വൈദ്യുതാഘാതമേറ്റത്.

എടയാറിലെ ഗോഡൗണിൽ സെറ്റിട്ടായിരുന്നു ഷൂട്ടിങ്. ഉച്ചഭക്ഷണ ഇടവേളയിലാണ് അപകടം. ബിനാനിപുരം പോലീസ് സ്ഥലത്തെത്തി.

നിവിൻ പോളിയെ നായകനാക്കി നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.

Content Highlights: An electrician died after getting electrocuted on the shooting location of an upcoming Nivin Pauly film in Edayar. The deceased has been identified as Vishnu, a native of Thrissur. The fatal accident occurred while setting up electrical arrangements for the film shoot. The untitled project is directed by Nashid Fami. The movie is jointly produced by Martin Prakkat Films, Pauly Jr Pictures, and Green Room Productions.