'മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്ന് എഴുതുമോ?'

Niranj
Niranj

മണിയൻപിള്ള രാജുവിന്റെ മകൻ’ പൊലീസ് കസ്റ്റഡിയിൽ എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയില്‍ വിശദീകരണവുമായി നിരഞ്ജ് മണിയൻപിള്ള രാജു.  2018ൽ പൊലീസിൽ നിന്നും പെറ്റിയടിച്ചെന്ന് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് താൻ അറസ്റ്റിലായെന്ന തരത്തിൽ ചിലർ വളച്ചൊടിച്ചതെന്ന് നിരഞ്ജ് പറയുന്നു. ഓവർസ്പീഡിൽ യാത്ര ചെയ്തതിന് പോലീസ് പെറ്റിയടിച്ചിട്ടുണ്ടെന്ന നിരഞ്ജിന്റെ വെളിപ്പെടുത്തലാണ് ചില ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ രീതിയില്‍ വളച്ചൊടിച്ചത്.

'ഞാൻ പൊലീസ് കസ്റ്റഡയിൽ എന്നു പറഞ്ഞു കുറേ പേജുകളിൽ വാർത്ത വരുന്നുണ്ട്. 2018ൽ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരഭിമുഖത്തിൽ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയിൽ ഞാൻ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാൽ, മണിയൻപിള്ള രാജുവിന്റെ മകൻ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?'–നിരഞ്ജ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

2013 ൽ ‘ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമയിലേക്ക് എത്തുന്നത്. ബോബി, ഡ്രാമ, സകല കലാശാല, സൂത്രക്കാരൻ, ഫൈനിൽ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ഒരു താത്വിക അവലോകനമാണ് നിരഞ്ജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

Content Highlights : Niranj Maniyanpilla Raju on Fake News

Content Highlights: