നിരഞ്ജിനു കൂട്ടായി നിരഞ്ജന; ഡിസംബര്‍ ആദ്യവാരം വിവാഹം

യുവനടനും മണിയന്‍പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനാകുന്നു. ഫാഷന്‍ഡിസൈനറായ നിരഞ്ജന വിനോദാണ് വധു.
വിനോദ് ജി പിള്ളയുടേയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന കൈത്തറി വസ്ത്രങ്ങള്‍ക്കായുള്ള അല സ്റ്റുഡിയോ എന്ന ഫാഷന്‍ ലേബലിന്റെ ഉടമയാണ്. ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടേയും രണ്ടാമത്തെ മകനായ നിരഞ്ജ് ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
ഡിസംബര്‍ ആദ്യ വാരമാകും വിവാഹം. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി തിരുവനന്തപുരത്തു വെച്ച് വിരുന്നും സംഘടിപ്പിക്കും.
Content Highlights: actor niranj maniyan pilla raju marriage