'മൂന്ന് വർഷമായി, നിങ്ങൾക്ക് വീണ്ടും കളിക്കണോ'; 'സ്ക്വിഡ് ഗെയിം 2' വരുന്നു, വമ്പൻ പ്രഖ്യാപനം

സ്ക്വിഡ് ഗെയിം | photo: netflix
സ്ക്വിഡ് ഗെയിം | photo: netflix

ലോകത്തെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സ് സീരിസ് 'സ്ക്വിഡ് ഗെയി'മിൻ്റെ രണ്ടാമത്തെ സീസൺ വരുന്നു. 2021-ൽ റിലീസായ ഈ കൊറിയൻ സീരിസിന് മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാം ഭാ​ഗം വരുന്നത്. 'സ്ക്വിഡ് ഗെയിം 2' ഈ വർഷം ഡിസംബർ 26-ന് സംപ്രേഷണം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു.

ടീസറിനൊപ്പമാണ് നെറ്റ്ഫ്ലിക്സ് സീരിസിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. 'മൂന്ന് വർഷമായി, നിങ്ങൾക്ക് വീണ്ടും കളിക്കണോ' എന്ന് ടീസറിൽ ചോദിക്കുന്നുണ്ട്. 2025-ൽ സീരീസിന്റെ അവസാന ഭാ​ഗം പുറത്തിറങ്ങുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു. 

ലോകമെമ്പാടും സൂപ്പർഹിറ്റായി മാറിയ സീരിസായിരുന്നു 'സ്ക്വിഡ് ഗെയിം'. സീരിസിൻ്റെ വസ്ത്രങ്ങളും സം​ഗീതവും എല്ലാം ഹിറ്റായി. നിരവധി പുരസ്കാരങ്ങളും 'സ്ക്വിഡ് ഗെയിം' സ്വന്തമാക്കി. പലഭാഷകളിൽ 'സ്ക്വിഡ് ഗെയിം' എത്തിയിരുന്നു.

കടത്തിൽ മുങ്ങിയ ആളുകളെ വമ്പൻ സമ്മാനത്തുക വാ​ഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അപകടകരമായ ​ഗെയിമുകൾ കളിക്കാൻ നിർബന്ധിതരാക്കുന്നതാണ് സ്ക്വിഡ് ​ഗെയിം ചർച്ച ചെയ്യുന്ന വിഷയം. ഹ്വാങ് ഡോങ്-യുക് ആണ് സീരീസിന്റെ നിർമാണവും രചനയും സംവിധാനവും.
 

Content Highlights: netflix announced squid game 2 release date