‘ഇപ്പോൾ ഞാനും’; ‘റെഡ് ഫ്ലാഗ്’ പോസ്റ്റുമായി നസ്രിയ; എന്തുപറ്റിയെന്ന് ആരാധകർ, ചർച്ച

ടെലിവിഷൻ അവതാരകയായി തുടങ്ങി മലയാളികളുടെ കൺമുന്നിൽ വളർന്ന താരമാണ് നടി നസ്രിയ നസീം. രണ്ടുതവണ കേരളത്തിന്റെയും ഒരുതവണ തമിഴ്‌നാട് സർക്കാരിന്റെയും ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് നടി അർഹയായി. ബിഗ് സ്‌ക്രീനിൽ നടിയായും ടെലിവിഷനിൽ അവതാരകയായും തിളങ്ങിയ താരം നിർമാതാവായും ഗായികയായും കഴിവ് തെളിയിച്ചു. നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് പിന്നാലെ നസ്രിയ സിനിമയിൽ നാലുവർഷത്തോളം നീണ്ട ഇടവേള എടുത്തിരുന്നു. തുടർന്ന് വളരെ സെലക്ടീവായി മാത്രമേ സിനിമകളുടെ ഭാഗമായിരുന്നുള്ളൂ.
സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത് നസ്രിയയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ്. എംഎപിജെ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന ഒരു ഉദ്ധരണി നടി സ്വന്തം സ്റ്റോറിയിൽ ഷെയർ ചെയ്യുകയായിരുന്നു.
‘ചുവപ്പു കണ്ടാൽ നെട്ടോട്ടമോടുന്ന കാളകൾക്ക് നിയന്ത്രണം വിടുന്നതിനെ കുറിച്ച് ഞാനേറെ ചിന്തിച്ചിരുന്നു. പക്ഷേ, ഇപ്പോൾ ഞാനും’, എന്നർഥം വരുന്നതാണ് നസ്രിയയുടെ പോസ്റ്റ്. താൻ നേരിട്ട മുന്നറിയിപ്പുകൾ(ചുവപ്പ്) അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ നേരിടുന്നതെന്ന പരോക്ഷാർത്ഥമാണ് ഈ പ്രയോഗത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്.
പിന്നാലെ, നടിയെന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യവുമായി ആരാധകരെത്തി. സ്‌പെയിനിലെ പ്രസിദ്ധമായ കാളപ്പോരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നടി പങ്കുവെച്ചിരിക്കുന്ന ഉദ്ധരണി. ദേഷ്യത്തോടെയുള്ള പ്രതികരണം ഉളവാക്കുന്ന പ്രകോപനങ്ങളെ 'കാളയ്ക്കുമുന്നിലെ ചുവപ്പുതുണി' എന്ന പ്രയോഗമുപയോഗിച്ച് വിശേഷിപ്പിക്കാറുണ്ട്. അപായസൂചന മറികടന്നും വിഷമകരമായ ബന്ധങ്ങളിൽ തുടരുന്നതിനെയും ഇങ്ങനെ വിശേഷിപ്പിക്കാറുണ്ടെന്ന് പറയപ്പെടുന്നു.
പോസ്റ്റുകൊണ്ട് നസ്രിയ എന്താണ് ഉദ്ദേശിച്ചതെന്ന് ചർച്ചയിലാണ് ആരാധകർ. സുഹൃദ്ബന്ധങ്ങളെക്കുറിച്ചാവാം നടി പറയുന്നത് എന്നാണ് ചില സാമൂഹികമാധ്യമ ഉപയോക്താക്കൾ പറയുന്നത്. ടൊവിനോ തോമസുമായി ഒന്നിക്കുന്ന 'എൽ ക്ലാസികോ' എന്ന ചിത്രത്തെ ഓർമിപ്പിച്ച്, സിനിമയുടെ പ്രൊമോഷനാവാമെന്ന് ചിലർ പാതി പരിഹാസരൂപേണയും അഭിപ്രായപ്പെടുന്നു.
നേരത്തെയും നസ്രിയയുടെ സമാന പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അന്ന് നസ്രിയ കുറിച്ചത്. കഴിഞ്ഞ ഏപ്രിലിൽ, സിനിമകളിൽനിന്ന് വിട്ടുനിൽക്കുന്നതിൽ വിശദീകരണവുമായി നടി രംഗത്തെത്തിയിരുന്നു. കുറച്ചുകാലമായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോൾ സ്വയം വീണ്ടെടുപ്പിന്റെ പാതയിലാണെന്നുമായിരുന്നു അവർ തുറന്നുപറഞ്ഞത്.
സൂക്ഷ്മദർശിനിയാണ് നസ്രിയയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം. ബേസിൽ ജോസഫ് ആയിരുന്നു ചിത്രത്തിലെ നായകൻ. ആവേശം സംവിധായകൻ ജിത്തു മാധവൻ തമിഴിൽ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ നസ്രിയയാണ് നായിക.
Content Highlights: Popular Malayalam actress Nazriya Nazim recently shared a cryptic quote on her Instagram story regarding "running after red flags," sparking intense speculation among fans. The quote references the psychology behind ignoring warning signs in difficult relationships or life choices, leaving social media users wondering about its true intent. While some followers believe the post hints at a personal crisis or reflection on friendships, others guess it might simply be a promotional tactic for her upcoming film 'El Clasico' with Tovino Thomas. Nazriya has previously opened up about undergoing a phase of personal and emotional healing, which often kept her selectively away from extensive film projects. Currently, after the success of 'Sookshmadharshini' alongside Basil Joseph, the actress is set to star as the female lead in an upcoming Suriya movie directed by Jithu Madhavan