തോക്കുമായി ബാബുരാജും ചെമ്പൻ വിനോദും; 'നല്ല നിലാവുള്ള രാത്രി' ഫസ്റ്റ് ലുക്ക്

'നല്ല നിലാവുള്ള രാത്രി' ഫസ്റ്റ് ലുക്ക് പോസ്റ്റർ
'നല്ല നിലാവുള്ള രാത്രി' ഫസ്റ്റ് ലുക്ക് പോസ്റ്റർ

നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന "നല്ല നിലാവുള്ള രാത്രി" സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പാപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

Did you have fun..of course we had🕺💃🏼 @sandrathomasofficial @wilsonjohnthomas @milliondreamszz @murphydevasy @chembanvinod @baburajactor @jinjose1 @binupappu @ganapathisp_official @nithin_george_official @ronydavidraj @sajincherukayil @ajaydavidkachappilly @kailasmenon2000 @Gopika.rani.m @shyamsasidharan_s @_vishnugovind @dhinil_babu @devison.c.j @goodwillentertainmentsofficial @anagha_maria_varghese @rishdhan_abdul_rasheed #nnr #Stp #milliondreams #behindthescene #behindthescenes #bts #filmmaking #film #filmmaker #photography #onset #cinematography #setlife #behindthecamera #photoshoot #shooting #filming #filmmakers #actor #videography #cinematographer #director #movie #canon #filmmakinglife #backstage #cinematic #videographer #directorofphotography #cinematographer

Posted by Chemban Vinod Jose on Sunday, April 16, 2023

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിൻറെ ആദ്യ ചിത്രം കൂടിയാണ് "നല്ല നിലാവുള്ള രാത്രി". അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഛായാഗ്രഹണം. 

എഡിറ്റിംഗ് -ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ -ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് -ഗോപികാ റാണി, സംഗീത സംവിധാനം -കൈലാസ് മേനോൻ, ആക്ഷൻ കൊറിയോഗ്രഫി -രാജശേഖർ, കലാസംവിധാനം -ത്യാഗു തവനൂർ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് -അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ദിനിൽ ബാബു, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ് -ഒബ്സ്ക്യുറ എന്റർടൈൻമെന്റ്, ഡിസൈൻ -യെല്ലോടൂത്ത്, പി ആർ ഒ -സീതലക്ഷ്മി.

Content Highlights: nalla nilavulla rathri first look, baburaj, chemban vinod jose, ganapathi, sandra thomas