മുത്തപ്പന്റെ കുഞ്ഞിമാളു: കെ.കെ. വിനോദ്കുമാർ ഈണമിട്ട പുതിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു

#Entertainment Desk
മുത്തപ്പന്റെ കുഞ്ഞിമാളു എന്ന ആൽബത്തിന്റെ പോസ്റ്റർ
മുത്തപ്പന്റെ കുഞ്ഞിമാളു എന്ന ആൽബത്തിന്റെ പോസ്റ്റർ

കെ.കെ. വിനോദ്കുമാർ ഈണമിട്ട മുത്തപ്പന്റെ കുഞ്ഞിമാളു എന്ന ഭക്തിഗാനം ശ്രദ്ധേയമാകുന്നു. കെ.എം. പ്രിയദർശൻലാലാണ് ഗാനത്തിന് വരികൾ എഴുതിയത്. കെ.കെ. നിഷാദ് ആലപിച്ച ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തത് അരുൺ കിഷോറാണ്.

കുഞ്ഞിമാളു എന്ന കുട്ടി കാണുന്ന മുത്തപ്പനെയാണ് ഗാനം പ്രേക്ഷകർക്ക് കാട്ടിത്തരുന്നത്. വിനോദ് മെലഡീസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കെ.കെ. വിനോദ് കുമാർ സംഗീതസംവിധാനം നിർവഹിച്ച എല്ലാ വഴികളും അയ്യന്റെ മുന്നിലേക്ക് എന്ന ഗാനം നേരത്തേ ദക്ഷിണേന്ത്യൻ സിനിമാ ടെലിവിഷൻ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. 2024-ലെ മികച്ച ഭക്തിഗാനത്തിനുള്ള പുരസ്‌കാരവും ഇതേ ഗാനം സ്വന്തമാക്കിയിട്ടുണ്ട്.

തീരങ്ങൾ എന്ന ഗാനത്തിന് മികച്ച സംഗീതസംവിധാനത്തിനുമുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും വിനോദ്കുമാർ സ്വന്തമാക്കിയിരുന്നു.

Content Highlights: The Malayalam devotional song 'Muthappante Kunjimalu,' composed by K.K. Vinod Kumar, has won the prestigious South Indian Cinema Television Academy Award. The song, which depicts a child named Kunjimalu's vision of Lord Muthappan, had previously secured the 2024 award for Best Devotional Song and a Special Jury Award for music composition. Written by K.M. Priyadarshan Lal and sung by K.K. Nishad, the music video was directed by Arun Kishore and has gained significant popularity on the Vinod Melodies YouTube channel.