എം.എസ്. സുബ്ബുലക്ഷ്മിയാവാൻ രശ്മിക മന്ദാന; ഈണം അനിരുദ്ധ് രവിചന്ദർ

#മൂവി ഡെസ്ക്

ഇന്ത്യൻ സംഗീതലോകത്തെ അതികായയും ഭാരതരത്‌ന വിജയിയുമായ എം.എസ്. സുബ്ബുലക്ഷ്മിയുടെ അസാധാരണ ജീവിതകഥ ബിഗ് സ്‌ക്രീനിലേക്ക്. 'എം.എസ്.- എ ലെഗസി ഓൺ സ്‌ക്രീൻ' എന്നു പേരിട്ട ഈ ബഹുഭാഷാ പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ബയോപിക്കിൽ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബുലക്ഷ്മിയായി എത്തുന്നത്. യുവതലമുറയുടെ ഹരമായ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അരവിന്ദ്, റോക്ക് ലൈൻ വെങ്കിടേഷ്, ബണ്ണി വാസു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

എം.എസ്. സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈ മ്യൂസിക് അക്കാദമിയിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. കമൽഹാസനും ചടങ്ങിൽ പങ്കെടുത്തു.

സംഗീതം, ഭാഷ, ഭൂമിശാസ്ത്രം, തലമുറകൾ എന്നിവയ്ക്കപ്പുറത്തേക്ക് വളർന്ന അസാധാരണ പ്രതിഭാസമായിരുന്നു രാജ്യം ഭാരതരത്‌നം നൽകി ആദരിച്ച എം.എസ്. സുബ്ബുലക്ഷ്മി. ഭാരതരത്‌ന, മാഗ്‌സാസെ പുരസ്‌കാരങ്ങൾ ലഭിക്കുന്ന ആദ്യ ഗായികയാണ് സുബ്ബുലക്ഷ്മി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ കച്ചേരി അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംഗീതജ്ഞ എന്ന ബഹുമതിയും സുബ്ബുലക്ഷ്മിക്ക് സ്വന്തമാണ്.

Read More: വീരയോദ്ധാവായി വിജയ് ദേവരകൊണ്ട, നായിക രശ്മിക മന്ദാന, പ്രതിനായകനായി ‘ദ മമ്മി’ വില്ലൻ, 'രണബാലി' ടീസർ പുറത്ത്

കോക്‌ടെയ്ൽ 2 ആണ് രശ്മിയുടെ അവസാനമായി പുറത്തുവന്ന ചിത്രം. രണബാലി, മൈസ എന്നിവയാണ് ഇനി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ.

Content Highlights: Rashmika Mandanna is cast as M.S. Subbulakshmi in a pan-Indian multilingual biopic., The film is titled 'M.S. - A Legacy on Screen'., Anirudh Ravichander will compose the music, and Gowtam Tinnanuri is the director., The official announcement was made during M.S. Subbulakshmi's 110th birth anniversary celebrations in Chennai.