മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം '12th മാൻ' തുടങ്ങി

12th Man Pooja
12th Man Pooja

ബ്ലോക്ക്ബസ്റ്ററായി മാറിയ ദൃശ്യം 2ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന '12th മാൻ' എന്ന ചിത്രത്തിന് തുടക്കമായി. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം മിസ്റ്ററി ത്രില്ലർ ആണെന്നാണ് സൂചന. 

ജീത്തു ജോസഫ്, ഉണ്ണി മുകുന്ദൻ. ആന്റണി പെരുമ്പാവൂർ, ശിവദ, പ്രിയങ്ക നായർ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു. 

അതേസമയം, മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'റാം' കോവിഡ് സാഹചര്യത്തിൽ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. വിദേശത്ത് ഉൾപ്പടെയുള്ള ചിത്രീകരണം ബാക്കിയാണ്.

പ്രിയദർശന്റെ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം', ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' തുടങ്ങിയവയാണ് മോഹൻലാലിൻറേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങൾ. ഇതുകൂടാതെ പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡിയിൽ ആണ് മോഹൻലാൽ ഇപ്പോൾ  അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 

Content Highlights : Mohanlal Jeethu Joseph New Movie 12th Man pooja ashirvad cinemas

Content Highlights: