'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ പുറത്തിറങ്ങി; ഡിസംബർ 25-ന് തിയേറ്ററുകളിൽ

'ലൂക്ക'ക്ക് ശേഷം അരുൺ ബോസ് സംവിധാനംചെയ്യുന്ന പ്രണയ ചിത്രം 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലീം അഹമ്മദ് നിർമിച്ച ചിത്രം ഡിസംബർ 25-ന് തിയേറ്ററുകളിലെത്തും.
സനൽ- ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും, കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിച്ചിരിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയേറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ചിത്രത്തിന്റെ മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയയാണ്.
ടൊവീനോ തോമസിന്റെ ഹിറ്റ് ചിത്രമായ ലൂക്ക ഒരുക്കിയ സംവിധായകനും രചയിതാവും സംഗീതസംവിധായകനും കലാസംവിധായകനും വീണ്ടും ഒരുമിക്കുന്നു എന്നൊരു കൗതുകം കൂടി ചിത്രത്തിനുണ്ട്.
Content Highlights: Mindiyum Paranjum Official Trailer Released