നടന്‍ മേള രഘു അന്തരിച്ചു

മേള രഘു. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
മേള രഘു. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

കൊച്ചി: ചലച്ചിത്ര നടന്‍ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി.ജോര്‍ജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകതുല്ല്യമായ വേഷമാണ് അതില്‍ രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിലാണ്.

Content Highlights: Mela Raghu actor Passed away. Mela , KG George, Mammootty 

Content Highlights: