സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്ത് ആദരാഞ്ജലി അർപ്പിച്ച് മീര മിഥുൻ

സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്ത് നടിയും അവതാരകയുമായ മീര മിഥുൻ. "മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്മോർട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികൾ" എന്നാണ് നടി ട്വീറ്റ് ചെയ്തത്. എന്താണ് ഇത്തരമൊരു ട്വീറ്റിന് പിന്നിലുള്ള ചേതോവികാരം എന്ന് നടി വ്യക്തമാക്കിയിട്ടില്ല. ഇതും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള താരത്തിന്റെ പുതിയ അടവാണെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകൾ.
താനൊരു സൂപ്പർ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മീര. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം.