‘സാമുദായിക തുല്യത സാധ്യമാണോ? നിലവില്‍ സ്വപ്‌നങ്ങളില്‍ മാത്രം’; വീണ്ടും ചര്‍ച്ചയായി മീനാക്ഷിയുടെ നിലപാട്

വീണ്ടും ചര്‍ച്ചയായി നടി മീനാക്ഷി അനൂപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെമിനിസവുമായി ബന്ധപ്പെട്ട പോസ്റ്റ് വലിയ ചര്‍ച്ചയും വിവാദമായതിന് പിന്നാലെയാണ് മറ്റൊരു വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടിയെത്തിയത്. സാമുദായിക തുല്യതയെ സംബന്ധിച്ചാണ് ഇത്തവണ പോസ്റ്റ്.
സാമുദായിക തുല്യത സാധ്യമാണോ എന്ന ചോദ്യത്തിലാണ് മീനാക്ഷിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. സാമുദായിക തുല്യത നിലവില്‍ സ്വപ്‌നങ്ങളില്‍ മാത്രമാണെന്ന് നടി കുറിച്ചു. എന്നാല്‍ പുതിയ തലമുറയില്‍ സമുദായങ്ങളുടെ സ്വാധീനം കുറഞ്ഞുവരുന്നത് സന്തോഷകരമാണെന്നും നടി അഭിപ്രായപ്പെട്ടു.
മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ചോദ്യം സാമുദായികമായ തുല്യത ( എല്ലാ മതത്തിലും ഉള്‍പ്പെടെ) സാധ്യമാണോ.
ആദ്യമെ പറയട്ടെ പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടര്‍ച്ചയായി ആയിരിക്കാം ഈ ചോദ്യവും. പക്ഷെ എനിക്ക് തോന്നിയിട്ടുള്ളത് ഇതിന്റെ ഉത്തരം രസകരമായ ഒന്നു കൂടിയാണ്. ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവര്‍ക്ക് തൊട്ടു മുകളിലെന്ന് കരുതുന്ന സമുദായം തൊട്ടു മുകളിലേയ്ക്കാണ്. അല്ലാതെ ഓരോ സമുദായവും അവര്‍ക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായം തൊട്ട് താഴേയ്ക്കുമല്ല. അതുകൊണ്ട് തന്നെ തുല്യത നിലവില്‍ സ്വപ്‌നങ്ങളില്‍ മാത്രമാണ് നിലനില്ക്കുന്നത്. പക്ഷെ പുതു തലമുറയില്‍ ഇതിന്റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ട്.
Content Highlights: Actress Meenakshi Anoop sparks debate on social equality. She questions if true equality is achievable, stating it exists only in dreams for now, but sees hope in the new generation