മാത്യു തോമസും മാളവിക മോഹനും ഒന്നിച്ച 'ക്രിസ്റ്റി' ഒ.ടി.ടിയിലേയ്ക്ക്

ക്രിസ്റ്റി പോസ്റ്റര്‍ | photo: special arrangements
ക്രിസ്റ്റി പോസ്റ്റര്‍ | photo: special arrangements

മാത്യു തോമസും മാളവിക മോഹനും പ്രധാന വേഷത്തിലെത്തിയ 'ക്രിസ്റ്റി' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. നവാഗതനായ ആല്‍വിന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 17-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സോണി ലിവ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒ.ടി.ടി റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 

തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ആല്‍വിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലുണ്ട്.
 
ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്. പബ്ലിസിറ്റി ഡിസൈനര്‍ -ആനന്ദ് രാജേന്ദ്രന്‍, പി.ആര്‍.ഒ. -വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് -ഹുവൈസ് മാക്‌സോ.

Content Highlights: mathew thomas malavika mohan movie christy ott release