ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് മാറ്റിയത് ഗൗതം, പ്രണയം തുറന്നുപറഞ്ഞ് മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും

മഞ്ജിമയും ​ഗൗതം കാർത്തിക്കും | ഫോട്ടോ: www.instagram.com/p/CkYLNwBvDF9/
മഞ്ജിമയും ​ഗൗതം കാർത്തിക്കും | ഫോട്ടോ: www.instagram.com/p/CkYLNwBvDF9/

ഗോസിപ്പുകള്‍ അവസാനിപ്പിച്ച് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും. 2019-ല്‍ റിലീസായ ദേവരാട്ടം ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ. അന്ന് മുതല്‍ അവര്‍ പ്രണയത്തില്‍ ആണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും അതിനെക്കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല. 

'ഒരു കാവല്‍ മാലാഖയെപ്പോലെയാണ് ജീവിതത്തിലെ പ്രതിന്ധിഘട്ടത്തില്‍ ഗൗതം കടന്ന് വന്നത്. ജിവിത്തോടുള്ള കാഴ്ച്ചപ്പാട് മാറ്റി. കൈതാങ്ങായി ഒപ്പം നിന്ന് കുറവുകളെ അംഗീകരിക്കാന്‍ പഠിപ്പിച്ചു. എങ്ങനെയാണോ ഞാന്‍ അതുപോലെ എന്നെ സ്‌നേഹിച്ചു. എനിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ടത് നീയാണ്'- മഞ്ജിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഗൗതം തന്റെ കുറിപ്പില്‍ സോള്‍മേറ്റാണ് മഞ്ജിമയെന്നും പ്രാങ്കില്‍ തുടങ്ങിയ ബന്ധം ഇപ്പോള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങാന്‍ ഉള്ള ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ എത്തി നില്‍ക്കുന്നുവെന്നും കുറിച്ചു.നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. 
 
ബാലതാരമായി 1998-ല്‍ അഭിനയരംഗത്തെത്തിയ മഞ്ജിമ പ്രശസ്ത ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ്. പിന്നീട് 2015ല്‍ നിവിന്‍പോളി ചിത്രം വടക്കന്‍ സെല്‍ഫിയിലൂടെ ആയിരുന്നു മഞ്ജിമയുടെ തിരിച്ചുവരവ്.

തമിഴിലെ പ്രശസ്ത നടന്‍ കാര്‍ത്തിക്കിന്റെയും രാഗിണി മുത്തുരാമന്റെയും മകനാണ് യുവനടന്‍ ഗൗതം കാര്‍ത്തിക്ക്.

Content Highlights: manijma mohan and gautham karthick opens up about love, devarattam movie