'വെല്‍ക്കം ടു കമ്പം തേനി'; ഷൈലോക്ക് ഡബ്ബിങ്ങ് പൊളിച്ചടുക്കി മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഷൈലോക്ക്. ചിത്രത്തിലെ അല്‍പം കോമഡിയൊക്കെയുള്ള ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടി കസറിയെന്നായിരുന്നു പ്രേക്ഷക പ്രതികരണം. ശ്രദ്ധയാകര്‍ഷിച്ച സിനിമാ ഡയലോഗുകള്‍ തന്റേതായ ശൈലിയില്‍ പഞ്ച് ഡയലേഗായി പറയുന്ന ബോസിന്റെ രീതിയാണ് തീയേറ്ററില്‍ കയ്യടികള്‍ വാരിക്കൂട്ടിയത്.
ഇപ്പോഴിതാ അത്തരം സംഭാഷണങ്ങള്‍ അതേ എനര്‍ജിയില്‍ തന്നെയാണ് മമ്മൂട്ടി ഡബ് ചെയ്തതെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
സംവിധായകന്‍ അജയ് വാസുദേവാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തു വിട്ടത്.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രമായിരുന്നു ഷൈലോക്ക്. അനീസ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. രണ്‍ദിവ് ആണ് ഛായാഗ്രഹണം. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജായിരുന്നു നിര്‍മാണം.
Content Highlights : Mammootty Shylock Movie Dubbing Ajai Vasudev
Content Highlights: