ഇനി മമ്മൂട്ടിയുടെ ‘മേള’; ബർത്‌ഡേ സർപ്രൈസ്, ഫസ്റ്റ് ലുക്ക് പുറത്ത്

ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി. മേള എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിതീഷ് സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പിറന്നാൾ ദിനത്തിൽ 12.01നാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്ന് രചിച്ചിരിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദാണ് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ അവസാനം തമിഴ്‌നാട്ടിലാണ് ചിത്രീകരണം ആരംഭിച്ചത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് സൂചനകൾ.

Content Highlights: Mammootty reveals the first look poster of his new film Mele, directed by Nitheesh Sahadev, under the Mammootty Company banner.