മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: ഇരട്ടനേട്ടവുമായി മലയാളച്ചിത്രം

48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ടുപുരസ്‌കാരങ്ങൾ നേടി മലയാളച്ചിത്രം 'മോഹം'. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി.
ആദ്യമായാണ് ഒരു മലയാള സിനിമ മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയാകുന്നത്. അമൃത് കൃഷ്ണകുമാർ ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
റസാഖ് അഹമ്മദ് നിർമിച്ച 'മോഹം' സംവിധാനംചെയ്തിരിക്കുന്നത് ഫാസിൽ റസാഖ് ആണ്. ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.
Content Highlights: Moham won Best Film and Best Actress at the 48th Moscow International Film Festival. First-ever Malayalam film to win the Best Film award at this festival. Amrutha Krishnakumar recognized as Best Actress. Directed by Fazil Razak and produced by Razak Ahmed. The film previously won the second-best film award at the Bengaluru International Film Festival