2026-ൽ ‘റൺ ബേബി റൺ’ മാത്രം; മലയാളം റീ- റിലീസുകൾ കുറയുന്നു, നേട്ടമുണ്ടാക്കിയത് മോഹൻലാൽ ചിത്രങ്ങൾ

പത്തനംതിട്ട: മലയാള സിനിമയിൽ കുറച്ചുകാലമായി വലിയ ആവേശമുണർത്തിയ റീ- റിലീസ് ചിത്രങ്ങളുടെ എണ്ണം കുറയുന്നു. 2026-ൽ ഇതുവരെ 'റൺ ബേബി റൺ' എന്ന ഒരു മലയാളം ചിത്രം മാത്രമാണ് റീ- റിലീസ് ചെയ്തത്.
ആദ്യഘട്ടത്തിൽ പഴയ ചിത്രങ്ങൾ വീണ്ടുമെത്തിയത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ അത്ര ആവേശം കാണുന്നില്ല.
പല ചിത്രങ്ങൾക്കും പ്രതീക്ഷിച്ച സാമ്പത്തികനേട്ടം ഉണ്ടാകാത്തതാണ് റീ- റിലീസുകൾ കുറയാൻ പ്രധാന കാരണം. തുടരെ സിനിമകൾ റീ- റിലീസ് ചെയ്യുന്നതും ലാഭകരമാകില്ലെന്ന് വിതരണമേഖലയിൽ ഉള്ളവർ പറയുന്നു.
2023-ൽ സ്ഫടികം മുതൽ പന്ത്രണ്ട് ചിത്രങ്ങൾ മലയാളത്തിൽ റീ- റിലീസ്ചെയ്തു. ലിമിറ്റഡ് സ്ക്രീനുകളിൽ റീ റിലീസ് ചെയ്ത ചിത്രങ്ങളുടെ കണക്ക് ഒഴിവാക്കിയാണിത്. ഇവയിൽ ദേവദൂതൻ, മണിച്ചിത്രത്താഴ്, ചോട്ടാമുംബൈ, രാവണപ്രഭു, സ്ഫടികം എന്നീ ചിത്രങ്ങൾ നേട്ടമുണ്ടാക്കി.
Content Highlights: Significant decline in Malayalam re-releases. Run Baby Run is the only major re-release so far. Diminishing financial returns and audience fatigue are primary causes. Mohanlal films historically dominated the successful re-release market. Comparison provided between the 2023 peak and the 2026 slowdown