ഏഴാമത് ‘വാഴ 2’, എട്ടാമത് ‘ദൃശ്യം 3’; ഇന്ത്യൻ ബോക്‌സ് ഓഫീസിൽ മലയാളത്തിന് മികച്ച മുന്നേറ്റം

#സിറാജ് കാസിം
വാഴ 2 പോസ്റ്റർ, ദൃശ്യം 3 പോസ്റ്റർ | Photo: Facebook/ Vipindas, Mohanlal
വാഴ 2 പോസ്റ്റർ, ദൃശ്യം 3 പോസ്റ്റർ | Photo: Facebook/ Vipindas, Mohanlal

കൊച്ചി: ഇന്ത്യൻ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്‌ഷനിൽ മികച്ച മുന്നേറ്റവുമായി മലയാള സിനിമ. ഈ വർഷത്തെ, ആദ്യ അഞ്ചുമാസം മലയാളത്തിന്റെ വിഹിതം 10 ശതമാനത്തിലേറെയാണ്. മുൻവർഷങ്ങളിൽ പത്തിൽത്താഴെയായിരുന്നു.

43 ശതമാനവുമായി ഹിന്ദി സിനിമ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 17 ശതമാനവുമായി തെലുങ്ക് സിനിമ രണ്ടാം സ്ഥാനത്തും 13 ശതമാനവുമായി തമിഴ് സിനിമ മൂന്നാംസ്ഥാനത്തുമുണ്ട്. അഞ്ചുമാസത്തിനിടെ 1277 കോടിയുമായി ഹിന്ദി സിനിമ ‘ധുരന്ധർ’ ആണ് കളക്‌ഷനിൽ ഒന്നാമത്.

141 കോടിയുമായി ‘വാഴ 2’ ഏഴാമതും 133 കോടിയുമായി ‘ദൃശ്യം 3’ എട്ടാമതുമാണ്. മേയിലെമാത്രം കണക്കിൽ 229 കോടിയുമായി തമിഴ് സിനിമ ‘കറുപ്പ്’ ഒന്നാംസ്ഥാനത്തും 133 കോടിയുള്ള ‘ദൃശ്യം’ രണ്ടാം സ്ഥാനത്തുമാണ്. 44 കോടിയുമായി ‘അതിരടി’യും 37 കോടിയുമായി ‘പാട്രിയറ്റും’ ഒൻപതും പത്തും സ്ഥാനത്തുണ്ട്.

Content Highlights: Malayalam cinema has made a significant impact on the Indian box office, capturing over a 10% share of the total collection in the first five months of the year. This marks a notable growth for Mollywood, as its market share previously hovered below the 10% mark in recent years. Hindi cinema continues to lead the national box office with a 43% share, followed by Telugu at 17% and Tamil at 13%. Among individual movie performances, the Malayalam hit 'Vaazha 2' secured the 7th spot with 141 crores, while 'Drishyam 3' followed closely at 8th place with 133 crores. The monthly data for May highlights Tamil cinema's 'Karuppu' leading with 229 crores, while 'Drishyam' held a strong second position with 133 crores