'അമ്മയ്ക്ക് ആശുപത്രിയിൽവെച്ച് കുഞ്ഞു മാറിപ്പോയിരുന്നോ"; 'മധുര മനോഹര മോഹം' മൂന്നാം ടീസർ

രണ്ടാംവാരത്തിലേക്ക് കടന്ന് നിറഞ്ഞ സദസ്സുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സ്റ്റെഫി സേവ്യറിന്റെ 'മധുര മനോഹര മോഹ'ത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തിറങ്ങി. ഷറഫുദ്ദീനും രജിഷയും ബിന്ദു പണിക്കരും മറ്റും അണിനിരക്കുന്ന ടീസർ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. കാഴ്ചക്കാരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു മുഴുനീള എന്റർടെയ്നറാണ് ചിത്രം എന്നാണു പ്രേക്ഷകാഭിപ്രായം.
മികച്ച അഭിപ്രായം നേടിയതിനെത്തുടർന്ന് തിങ്കളാഴ്ച മുതൽ ചിത്രത്തിന് കേരളത്തിലുടനീളം കൂടുതൽ പ്രദർശനങ്ങൾ ലഭിച്ചിരുന്നു. ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷൻസ് നിർമ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.
ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിൻ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പ്രൊമോ സോങ്ങും ഒരുക്കിയിരിക്കുന്നത്. വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്പു ഭട്ടതിരി, മാളവിക വി.എൻ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, ആർട്ട് ഡയറക്ടർ: ജയൻ ക്രയോൺ, മേക്കപ്പ്: റോനെക്‌സ് സേവിയർ. കോസ്റ്റ്യൂം : സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപ്പള്ളിയാൽ, എബിൻ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനർ: ശങ്കരൻ എഎസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ, കൊറിയോഗ്രാഫർ: ഇംതിയാസ് അബൂബക്കർ. പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻസ്: യെല്ലോ ടൂത്ത്‌സ്,
Content Highlights: madhura manohara moham third teaser, stephy zaviour, rajisha vijayan, sharafudheen, saiju kurup