'ഇവരാണെന്റെ പെണ്‍കുട്ടികള്‍', മക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മധുബാല

-
-

മക്കളുടെ ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'റോജ' മധുബാല. ട്വിറ്ററിലൂടെയാണ് നടി തന്റെ പെൺമക്കളെ ആരാധകർക്ക് പരിചയപ്പെടുത്തുന്നത്. കിയ എന്നും അമേയ എന്നുമാണ് പേരുകൾ. മക്കളുണ്ടാക്കിയ കപ്കേക്കുകളുടെ ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

1999ലായിരുന്നു ബിസിനസുകാരൻ ആനന്ദ് ഷായുമായുള്ള മധുബാലയുടെ വിവാഹം.

കെ ബാലചന്ദർ സംവിധാനം ചെയ്ത അഴകനിലൂടെ സിനിമയിലെത്തിയ മധുബാല മണിരത്നത്തിന്റെ റൊമാന്റിക് ചിത്രം റോജയിലൂടെയാണ് ആരാധകരുടെ ഇഷ്ടതരമായത്. മലയാളത്തിൽ മോഹൻലാലിന്റെ നായികയായെത്തിയ യോദ്ധ, ഒറ്റയാൾപട്ടാളം, എന്നോടിഷ്ടം കൂടാമോ,നീലഗിരി, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിലും വേഷമിട്ടിട്ടുള്ള മധുബാല ജയലളിതയുടെ ബയോപിക് ചിത്രമായ തലൈവിയിലാണ് ഒടുവിൽ അഭിനയിച്ചത്.

My girls my pic.twitter.com/tThrkBa2Og

— madhoo (@madhoo69) July 23, 2020

My daughter Keia & her bestie Yashaa are doing business of cup cakes. They are the yummiest even better than lolas & magnolias iam the proud mummy pic.twitter.com/yICmm3Is7D

— madhoo (@madhoo69) July 23, 2020

Content Highlights :madhoo madhubala south indian actress shares daughters pics twitter viral


Content Highlights: