ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

#Movies Desk
ലോ​ഗോ പ്രകാശനം രമേശ് ചെന്നിത്തല നിർവഹിക്കുന്നു
ലോ​ഗോ പ്രകാശനം രമേശ് ചെന്നിത്തല നിർവഹിക്കുന്നു

ആഭ്യന്തരവകുപ്പിന്റെ ലഹരിവിരുദ്ധ പ്രചാരണ സംരംഭമായ 'ഓപ്പറേഷൻ തൂഫാനു'മായി മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ട (മലയാളം സിനി ടെക്‌നിഷൻസ് അസോസിയേഷൻ) സഹകരിക്കുന്നു. പദ്ധതിയിലെ മാക്ടയുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ലോഗോ പ്രകാശനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

മലയാള സിനിമയിലെ മഹാരഥന്മാരായ കലാകാരന്മാരുടെ കൂട്ടായ്മയായ മാക്ടയെ പോലൊരു പ്രസ്ഥാനം ഉദ്യമവുമായി സഹകരിക്കുന്നു എന്നത് ഓപ്പറേഷൻ തൂഫാന്റെ ആശയവും ലക്ഷ്യങ്ങളും പുതുതലമുറയിലേക്ക് ഏറ്റവും നല്ല രീതിയിൽ എത്തിക്കുന്നതിന് ഇടയാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സാംസ്കാരികപ്രസ്ഥാനം കാലഘട്ടം ആവശ്യപ്പെടുന്ന ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത് കേരളത്തിലെ മറ്റ് സംഘടനകൾക്കും പ്രചോദനമാകട്ടെയെന്നും ആഭ്യന്തരമന്ത്രി ആശംസിച്ചു.

ഹരിപ്പാട്ട് നടന്ന ചടങ്ങിൽ മാക്ട ചെയർമാൻ ജോഷി മാത്യു, ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ജോയിന്റ് സെക്രട്ടറി ഉത്പൽ വി. നായനാർ, കമ്മിറ്റിയംഗം എ.എസ്. ദിനേശ് എന്നിവരും ശ്രീകുമാർ ഹരിപ്പാട്, സജി ഹരിപ്പാട്, സാബു തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: MACTA partners with the Home Department for Operation Toofan. Home Minister Ramesh Chennithala launched the campaign logo. The initiative aims to spread anti-drug awareness among the youth. MACTA's involvement serves as a model for other cultural organizations in Kerala