ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും നിർമ്മാണ രംഗത്തേക്ക്

മലയാളത്തിലെ മുൻനിര ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ലിബർട്ടി പ്രൊഡക്ഷൻസ് ഒരിടവേളക്കുശേഷം വീണ്ടും നിർമ്മാണ രംഗത്തേക്ക് കടന്നു വരുന്നു. അബ്കാരി, ഇൻസ്പെക്ടർ ബൽറാം, നായർസാബ്, വർത്തമാനകാലം, പൂച്ചക്കാരു മണികെട്ടും, ബൽറാം VS താരാദാസ് തുടങ്ങി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കമ്പനിയാണ് ലിബർട്ടി പ്രൊഡക്ഷൻസ്.
കലാപരവും സാമ്പത്തികവുമായി മികച്ച വിജയം നേടിയ ബ്ലെസ്സി- മമ്മൂട്ടി ചിത്രമായ കാഴ്ച്ച, വിജി തമ്പിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായ ബഡാ ദോസ്ത് എന്നീ ചിത്രങ്ങൾ വിതരണം നടത്തുകയും ചെയ്തു കൊണ്ട് ലിബർട്ടി പ്രൊഡക്ഷൻസ് മലയാള സിനിമയിലെ മികച്ച ചലച്ചിത്രനിർമ്മാണ സ്ഥാപനമായി മാറി. വൻ മുതൽ മുടക്കിൽ നിർമ്മിച്ച ബൽറാം Vട താരാദാസ്റ്റിനു ശേഷം നല്ലൊരു ഇടവേളയുണ്ടായി.
ഈ ഇടവേളയെ ബ്രേക്കു നൽകിക്കൊണ്ടാണ് ലിബർട്ടി പ്രൊഡക്ഷൻസ് വീണ്ടും കടന്നു വന്നിരിക്കുന്നത്.
മറിമായം എന്ന പരമ്പരയിലൂടെ ഏറെ ശ്രദ്ധേയരാവുകയും ഇപ്പോൾ പഞ്ചായത്തു ജെട്ടി എന്ന ചിത്രം സംവിധാനം ചെയ്തു വരികയും ചെയ്യുന്ന മണികണ്ഠൻ പട്ടാമ്പി - സലിം ഹസൻ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ ഒരു ചിത്രം നിർമ്മിക്കണമെന്നത് തൻ്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു, അതാണ് ഇപ്പോൾ പ്രാവർത്തികമാകുന്നതെന്ന് നിർമ്മാതാവായ ലിബർട്ടി ബഷീർ പറഞ്ഞു.
ചിത്രത്തിൻ്റെ വിശദാംശങ്ങൾ വൈകാതെ തന്നെ പുറത്തുവിടുമെന്നും ലിബർട്ടി ബഷീർ പറഞ്ഞു.
ഈ ചിത്രത്തെത്തുടർന്ന് പുതിയ ചിത്രങ്ങളും ആരംഭിക്കുന്നുണ്ട്. അവയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ലൈൻ പ്രൊഡ്യൂസർ - വാഴൂർ ജോസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാംകുമാർ കാഞ്ഞങ്ങാട്.
പി.ആർ.ഓ -വാഴൂർ ജോസ്.
Content Highlights: liberty productions again to film production, liberty basheer