ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി കുറുക്കന്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ പോസ്റ്റർ
ചിത്രത്തിന്റെ പോസ്റ്റർ

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തില്‍ എത്തുന്ന കുറുക്കന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 27 ന് ചിത്രം തിയ്യേറ്ററുകളില്‍എത്തും. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാല്‍ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള ഫണ്‍ ഇന്‍വസ്റ്റിഗേഷന്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കന്‍ ഇതിന് മുന്നേ ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്ലറും എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോക്കും ഒപ്പം സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍, ബാലാജി ശര്‍മ്മ, ജോണ്‍, കൃഷ്ണന്‍ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദന്‍ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും  മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെയും ഷാഫി കൊല്ലത്തിന്റെയും വരികള്‍ക്ക് ഉണ്ണി ഇളയരാജാ ഈണം പകര്‍ന്നിരിക്കുന്നു. ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ധീന്‍,എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം - ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈന്‍. -സുജിത് മട്ടന്നൂര്‍, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ - അനീവ് സുകുമാര്‍,പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- അബിന്‍ എടവനക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി. പി.ആര്‍.ഓ - വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍-പ്രേംലാല്‍ പട്ടാഴി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്-ഒബ്സ്‌ക്യുറ, ഡിസൈന്‍സ്-കോളിന്‍സ് ലിയോഫില്‍, വിതരണം-വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlights: kurukkan movie, vineeth sreenivasan, shine tom chacko, release date