കള്ളനെ കീഴ്‌പ്പെടുത്തി കെ-പോപ്പ് താരവും നടിയുമായ നാന, ഗുരുതര പരിക്ക്

കെ-പോപ്പ് താരം നാന
കെ-പോപ്പ് താരം നാന

സോൾ: വീട്ടിൽ ഒളിച്ചുകടന്ന കള്ളനെ മൽപ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തുന്നതിനിടെ കെ-പോപ്പ് താരം നാനയ്ക്ക് (34) ഗുരുതരമായി പരിക്കേറ്റു. എങ്കിലും അമ്മയുടെ സഹായത്തോടെ നാന കള്ളനെ പിടികൂടി. ഇയാളെ അറസ്റ്റുചെയ്തെന്ന് പോലീസ് അറിയിച്ചു.

ഇതിനിടെ, പരിക്കേറ്റ് ബോധം നഷ്ടമായ നാനയും അമ്മയും ആശുപത്രിയിൽ ചികിത്സയിലാണെന്ന് ദക്ഷിണകൊറിയൻ വാർത്താ ഏജൻസിയായ യൊൻഹാപ് റിപ്പോർട്ടുചെയ്തു. അമ്മയ്ക്ക് ബോധം വന്നെന്നും അറിയിച്ചു. തലസ്ഥാനമായ സോളിനടുത്തുള്ള നാനയുടെ വീട്ടിൽ ശനിയാഴ്ച പുലർച്ചെയാണ് കൊള്ളക്കാരൻ നുഴഞ്ഞുകയറിയത്.

ഇം ജിൻ ആ എന്നാണ് നാനയുടെ ശരിപ്പേര്. സ്ത്രീകൾ മാത്രമുള്ള ആഫ്റ്റർ സ്കൂൾ എന്ന ഗായകസംഘത്തിന്റെ ഭാഗമായ ഓറഞ്ച് കാരമെലിലെ അംഗമായാണ് നാനയുടെ തുടക്കം.

പിന്നീട് അഭിനയത്തിലേക്കുകടന്ന അവർ ഒട്ടേറെ കൊറിയൻ പരമ്പരകളിൽ മുഖ്യകഥാപാത്രമായിട്ടുണ്ട്.

Content Highlights: South Korean actress and K-pop star Nana fights off home intruder