'ഞാൻ കണ്ടതിൽ ഏറ്റവും മാന്യരായ സ്ത്രീകളിൽ ഒരാൾ'; തൃഷയെ ലക്ഷ്യമിട്ടുള്ള ട്രോളുകൾക്കെതിരെ ഖുശ്ബു

തമിഴ് നടി തൃഷയെ ലക്ഷ്യമിട്ടുള്ള സോഷ്യൽ മീഡിയാ ട്രോളുകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി ഖുശ്ബു സുന്ദർ. നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കൊപ്പം വിവാഹത്തിന് എത്തിയതിന് പിന്നാലെ തൃഷയ്‌ക്കെതിരെ വലിയ രീതിയിൽ ട്രോളുകൾ ഉയർന്നിരുന്നു. ഇതിനെതിരെയാണ് തൃഷയുടെ അടുത്ത സുഹൃത്തായ ഖുശ്ബു രംഗത്തെത്തിയത്. വിജയ്-തൃഷ വിവാദത്തിൽ നേരത്തേയും ഇരുവരേയും പിന്തുണച്ച് ഖുശ്ബു സംസാരിച്ചിരുന്നു.
'ഒന്ന് തുമ്മിയാൽ പോലും അതിന് മറ്റുള്ളവരെ പഴി പറയാൻ ശ്രമിക്കുന്ന കാലഘട്ടത്തിലാണ്, നിർഭാഗ്യവശാൽ നമ്മൾ ജീവിക്കുന്നത്. ത്രാഷ് (തൃഷ) എന്റെ വളരെ വളരെ അടുത്ത സുഹൃത്താണ്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മാന്യരായ സ്ത്രീകളിൽ ഒരാൾ.' -ഖുശ്ബു സുന്ദർ പറഞ്ഞു. ഡെകോഡറിനോട് സംസാരിക്കുകയായിരുന്നു ഖുശ്ബു.
'സ്വന്തം പ്രശ്‌നങ്ങളെ കാണുന്നതിന് പകരം മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കി സന്തോഷം കണ്ടെത്തുന്നവരാണ് ഇത്തരം കമന്റുകളിടുന്നത്. അതിലൂടെ അവർക്ക് സാഡിസ്റ്റിക്കായ സന്തോഷം ലഭിക്കുന്നു. എന്നാൽ അവരിൽ 99.9 ശതമാനം പേരും സ്വന്തം കാര്യത്തിൽ അങ്ങനെയുള്ളവരല്ല. അതിനാൽ, മറ്റുള്ളവർ എന്ത് പറയുന്നു എന്നതിന് ആരും ഉത്തരവാദികളല്ല. അവരോട് പ്രതികരിച്ച് നമ്മൾ സമയം പാഴാക്കരുത്.' -ഖുശ്ബു തുടർന്നു.
Content Highlights: Actress and politician Khushbu Sundar has strongly criticized the social media trolling directed at actress Trisha following her appearance at a wedding with actor Vijay. Khushbu, a close friend of Trisha, described her as one of the most dignified individuals and urged people to ignore those who find joy in invading others' privacy.