ജനനായകനായി നിങ്ങൾ തമിഴ്‌നാടിനെ നയിക്കുന്നത് കാണാൻ കാത്തിരിക്കുന്നു-വിജയ്‌യെ അഭിനന്ദിച്ച് ഖുശ്ബു

വിജയ്/ ഖുശ്ബു | Photo: ANI/ Mathrubhumi
വിജയ്/ ഖുശ്ബു | Photo: ANI/ Mathrubhumi

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ നടൻ വിജയ്‌യെ അഭിനന്ദിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. യഥാർഥ ജനനായകനായി വിജയ് തമിഴ്‌നാടിനെ നയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്ന് ഖുശ്ബു കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഖു്ശ്ബു അഭിനന്ദനം അറിയിച്ചത്.

'തമിഴ്‌നാട്ടിൽ മികച്ച വിജയം നേടിയ എന്റെ സഹോദരൻ വിജയ്ക്കും അദ്ദേഹത്തിന്റെ ടിവികെ ടീമിനും ഹൃദ്യമായ അഭിനന്ദനങ്ങൾ. എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. യഥാർഥ ജനനായകനായി നിങ്ങൾ നയിക്കുന്നത് കാണാൻ കാത്തിരിക്കുന്നു' എന്നാണ് ഖുശ്ബു കുറിച്ചത്. വിജയ്‌ക്കൊപ്പമുള്ള ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്.

ഖുശ്ബുവിനെ കൂടാതെ സിനിമാലോകത്തെ ഒട്ടേറെ സെലിബ്രിറ്റികളാണ് വിജയ്ക്ക് അഭിനന്ദനം നേർന്നത്. രജനീകാന്ത്, കമൽഹാസൻ, എ.ആർ റഹ്‌മാൻ, വിജയ് ദേവരകൊണ്ട, ഹേമാ മാലിനി, രശ്മിക മന്ദാന, കാജൽ അഗർവാൾ, ധനുഷ്, രവി മോഹൻ, ജീവ, ചിരഞ്ജീവി, സൂര്യ, വെങ്കടേഷ്, അനിരുദ്ധ്, കാർത്തി, മഹേഷ് ബാബു, സാമന്ത എന്നിവരെല്ലാം വിജയിയെ അഭിനന്ദിച്ച് പോസ്റ്റുകൾ പങ്കുവെച്ചു.

ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സിയും തമിഴ്‌നാട് നിയസമഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എഐഎഡിഎംകെയ്ക്കായി മധുര സെൻട്രലിൽ നിന്ന് മത്സരിച്ച സുന്ദർ പരാജയപ്പെട്ടു.

Content Highlights: Khushbu Sundar publicly congratulated actor Vijay for his 2026 Tamil Nadu election win., The actress expressed her anticipation to see Vijay lead as a true people's leader.,