കണ്ണിന് ശസ്ത്രക്രിയ, സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്കെടുക്കുകയാണെന്ന് ഖുശ്ബു

-
-

കണ്ണിൽ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണെന്നും തത്‌കാലം സോഷ്യൽമീഡിയയോട് ഗുഡ്ബൈ പറയുകയാണെന്നും ഖുശ്ബു സുന്ദർ. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്.

'ഇന്ന് രാവിലെ കണ്ണിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നതിനാൽ കുറച്ചുദിവസം ഞാൻ സോഷ്യൽമീഡിയയിൽ സജീവമായിരിക്കില്ല. പെട്ടെന്നു തന്നെ തിരിച്ച് വരും.' പുറത്തിറങ്ങുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കാൻ മറക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഖുശ്ബു ഓർമ്മപ്പെടുത്തുന്നുണ്ട്.

ലോക്ഡൗണിൽ വർക്ക് ഔട്ട് വിശേഷങ്ങളും കുടുംബചിത്രങ്ങളും ബ്യൂട്ടി ടിപ്പുകളും പങ്കുവെച്ച് ഖുശ്ബു സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. മക്കളായ അവന്തിക, അനന്ദിത എന്നിവരുടെ ചിത്രങ്ങളും അമ്മയുടെ ചിത്രവും ഖുശ്ബു പങ്കുവെച്ചിരുന്നു.

Content Highlights :khushboo sundar tweet eye operation taking break from social media

Content Highlights: