ഒരു പ്രതിയും എട്ട് സായുധ പോലീസ് ഉദ്യോഗസ്ഥരും; ത്രില്ലടിപ്പിക്കാൻ കാക്കിപ്പട

നിരഞ്ജ് മണിയൻപിള്ള രാജു, കാക്കിപ്പട സിനിമയുടെ പോസ്റ്റർ, അപ്പാനി ശരത്
നിരഞ്ജ് മണിയൻപിള്ള രാജു, കാക്കിപ്പട സിനിമയുടെ പോസ്റ്റർ, അപ്പാനി ശരത്

പ്ലസ് ടു, ബോബി എന്ന സിനിമകൾ ഒരുക്കി ശ്രദ്ധേയനായ ഷെബി ചൗഗാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കാക്കിപ്പട'. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. സമ്പൂർണ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം തെളിവെടുപ്പിനായി കൊണ്ടു വരുന്ന ഒരു പ്രതിക്കൊപ്പം യാത്ര ചെയ്യുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.

നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്, മണികണ്ഠൻ ആചാരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സുജിത് ശങ്കർ, ജയിംസ് ഇല്യാ, സജിമോൻ പാറയിൽ, വിനോദ് സാക്, സൂര്യ അനിൽ, പ്രദീപ്‌, ഷിബു ലാബാൻ, മാലാ പാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും താരനിരയിലുണ്ട്. 

സംവിധായകൻ ഷെബി തന്നെയാണ് തിരക്കഥ ഒരുക്കുന്നതും. നിർമ്മാതാവ് ഷെജി വലിയകത്തും തിരക്കഥാരചനയിൽ പങ്കാളിയാണ്. ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം - പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് -പ്രദീപ്‌ ശങ്കർ, കലാ സംവിധാനം -സാബു റാം, മേക്ക് അപ്പ്‌ -പ്രദീപ്‌ രംഗൻ, നിർമ്മാണ നിർവഹണം -എസ് മുരുകൻ, ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടൈൻമെന്റ് കോർണർ

Content Highlights: khakipada movie shooting started, niranj maniyanpilla raju, appani sarath