അന്ന് പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചു, മലയാള സിനിമാസെറ്റിൽ ദുരനുഭവമുണ്ടായെന്ന് കസ്തൂരി

നടി കസ്തൂരി |ഫോട്ടോ: www.instagram.com/actresskasthuri/
നടി കസ്തൂരി |ഫോട്ടോ: www.instagram.com/actresskasthuri/

ചെന്നൈ: മലയാളസിനിമയിൽ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറി. 

ഇതിനെതിരേ താൻ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിക്കുകവരെ ചെയ്തുവെന്നും കസ്തൂരി വെളിപ്പെടുത്തി. 

അവരുടെ ആവശ്യത്തിന് താൻ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് മോശമായി പെരുമാറിയതെന്നും പറഞ്ഞു. 

കസ്തൂരി ഇരുവരുടെയും പേരുപറയാൻ തയ്യാറായില്ല.

Content Highlights: actress kasthuri about her bad experience at malayalam film set