കർണാടകയിലെ മൾട്ടിപ്ലക്‌സിൽ സിനിമാടിക്കറ്റിന് രണ്ട് ശതമാനം സെസ്; 30-ന് നിലവിൽ വരും

ബെംഗളൂരു: മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ സിനിമാടിക്കറ്റിന് രണ്ടുശതമാനം സെസ് ഏർപ്പെടുത്തി കർണാടകസർക്കാർ. ഈ മാസം 30-ന് സെസ് നിലവിൽ വരും.
സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് സെസ് ഏർപ്പെടുത്തുന്നത്. കർണാടകത്തിൽ മൾട്ടിപ്ലക്‌സുകളിൽ ആയിരത്തോളം സ്‌ക്രീനുകളുണ്ട്. ഇവിടയെല്ലാം സെസ് ബാധകമായിരിക്കും.
ഇതിനെതിരേ മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്തു വന്നിട്ടുണ്ട്. രണ്ടുവർഷം മുൻപാണ് സിനിമാ ടിക്കറ്റിന് സെസ് ഏർപ്പെടുത്താനുള്ള ബിൽ പാസാക്കിയത്. ഇതിന് ഗവർണറുടെ അംഗീകാരം ലഭിച്ചുവെങ്കിലും എതിർപ്പ് കാരണം വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകുകയായിരുന്നു. എന്നാൽ, ഇപ്പോൾ ഇതു നടപ്പാക്കാൻ തീരുമാനമായി.
Content Highlights: The Karnataka government decided to impose a 2% additional cess on multiplex cinema tickets. The new cess rule is scheduled to come into effect from the end of this month. Revenue collected from the cess will go towards the welfare fund for cinema sector workers. The levy applies across around 1,000 multiplex screens operating in Karnataka. The Multiplex Association of India (MAI) raised strong objections against the decision.