ബാറിൽ ബിയർകുപ്പികൊണ്ട് ആക്രമണം; നടൻ നിരഞ്ജന് പരിക്ക്‌

#സ്വന്തം ലേഖകൻ
നിരഞ്ജൻ കുമാർ | Photo: Instagram/ Niranjan Kumar
നിരഞ്ജൻ കുമാർ | Photo: Instagram/ Niranjan Kumar

ബെംഗളൂരു: ബിയർകുപ്പികൊണ്ടുള്ള ആക്രമണത്തിൽ കന്നഡ നടൻ നിരഞ്ജന് (33) പരിക്കേറ്റു. ബെംഗളൂരു ഉത്തരഹള്ളി റോഡിലുള്ള മദ്യശാലയിലാണ് ആക്രമണമുണ്ടായത്.

മദ്യശാലയിലെത്തിയ നിരഞ്ജനെ ഒരാൾ കൈയേറ്റംചെയ്യുകയും അധിക്ഷേപിക്കുകയുമായിരുന്നു. ഇതേപ്പറ്റി നിരഞ്ജൻ ബാറുടമയോട് പരാതിപറഞ്ഞു. ഇതോടെ കാറിലെത്തിയ നാലുപേർ നിരഞ്ജനുമായി വാക്കേറ്റത്തിനുമുതിർന്നു. ഇവരിൽ രണ്ടുപേർ ഇതിനിടെ, ബിയർകുപ്പികൊണ്ട് നിരഞ്ജനെ അടിച്ചു. തലയിൽ മുറിവുപറ്റി രക്തമൊഴുകി. തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി.

കഴിഞ്ഞമാസം 28-നുനടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സുബ്രഹ്മണ്യപുര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരോട് പോലീസിനുമുൻപിൽ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസുനൽകി. ആക്രമണത്തിനിടെ തന്റെ വാച്ച് നഷ്ടമായതായും നിരഞ്ജൻ പരാതിയിൽ പറഞ്ഞു.

Content Highlights: Kannada actor Niranjan sustained head injuries in a bar assault. The incident occurred in Bengaluru, involving a dispute that escalated into violence. Subramanyapura police have identified suspects via CCTV footage. Legal notices have been issued to the accused parties