കേരളത്തിലും ഗള്‍ഫിലും 200-ലധികം എക്‌സ്ട്രാ ഷോകളുമായി ആദ്യദിനം 'കളങ്കാവല്‍' തരംഗം, മെഗാവിജയത്തിലേക്ക് മമ്മൂട്ടി ചിത്രം

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവല്‍' മെഗാവിജയത്തിലേക്ക്. ആദ്യദിനം തന്നെ കേരളത്തിലും പുറത്തും വമ്പന്‍ ബോക്‌സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തിയത്. കേരളത്തില്‍ ആദ്യദിനം 258 ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിനായി കൂട്ടിച്ചേര്‍ത്തത്.
തിരക്ക് നിയന്ത്രിക്കാന്‍ ഏകദേശം നൂറിലധികം സ്‌ക്രീനുകളും ചിത്രത്തിനായി ആദ്യദിനം രാത്രി കേരളത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. ഗള്‍ഫിലും ആദ്യദിനം 200-ല്‍ കൂടുതല്‍ എക്‌സ്ട്രാ ഷോകളാണ് ചിത്രത്തിനായി കൂട്ടിച്ചേര്‍ത്തത്. ആദ്യദിനം ആദ്യഷോ മുതല്‍ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം ലഭിച്ച ചിത്രം, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയത്തിലേക്കാണ് കുതിക്കുന്നത്.
മമ്മൂട്ടി കമ്പനി തന്നെ നിര്‍മിച്ച ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥയൊരുക്കി ശ്രദ്ധനേടിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനംചെയ്ത ചിത്രമാണ് 'കളങ്കാവല്‍'. മമ്മൂട്ടി, വിനായകന്‍ എന്നിവരുടെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു സൂപ്പര്‍താരവും ധൈര്യപ്പെടാത്ത രീതിയില്‍ മുഴുനീള വില്ലന്‍ വേഷം ചെയ്ത് കൊണ്ട് മമ്മൂട്ടി ഞെട്ടിക്കുമ്പോള്‍, പോലീസ് ഓഫീസര്‍ ആയി തന്റെ കരിയറിലെ ഏറ്റവും വേറിട്ട് നില്‍ക്കുന്ന പ്രകടനമാണ് വിനായകന്‍ നല്‍കിയത്.
തന്റെ അരങ്ങേറ്റ ചിത്രം തന്നെ വമ്പന്‍ വിജയമാക്കിയ ജിതിനും പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നുണ്ട്. കുപ്രസിദ്ധമായ സയനൈഡ് മോഹന്‍ കേസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ടാണ് മുന്നോട്ടു കുതിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിച്ചുകൊണ്ടും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയും സഞ്ചരിക്കുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ മറ്റൊരു വമ്പന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഫൈസല്‍ അലിയുടെ ദൃശ്യങ്ങളും മുജീബ് മജീദ് ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും വലിയ കൈയടി നേടുന്നുണ്ട്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖതാരങ്ങള്‍.
ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ ചെയ്തിരിക്കുന്നത്. 'ലോക' ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ എത്തിച്ച ഫ്യുച്ചര്‍ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്തത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ്, ലൈറ്റര്‍ ബുദ്ധ ഫിലിംസ്, പെന്‍ മരുധാര്‍ എന്നിവരാണ് ചിത്രം ആന്ധ്ര- തെലുങ്കാന, കര്‍ണാടക, നോര്‍ത്ത് ഇന്ത്യ എന്നിവിടങ്ങളില്‍ വിതരണം ചെയ്തിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ഫൈനല്‍ മിക്‌സ്: എം.ആര്‍. രാജാകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, വരികള്‍: വിനായക് ശശികുമാര്‍, ഹരിത ഹരി ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: എസ്. സന്തോഷ് രാജു, വിഎഫ്എക്‌സ് കോ- ഓര്‍ഡിനേറ്റര്‍: ഡിക്‌സന്‍ പി. ജോ, വിഎഫ്എക്‌സ്: വിശ്വ എഫ്എക്‌സ്, സിങ്ക് സൗണ്ട്: സപ്ത റെക്കോര്‍ഡ്‌സ്, സ്റ്റില്‍സ്: നിദാദ്, ടൈറ്റില്‍ ഡിസൈന്‍: ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ആഷിഫ് സലീം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Mammootty`s `Kalamkaval` shatters box office records in Kerala & Gulf with over 200 extra shows on day 1