കൈദിയുടെ ഹിന്ദി റീമേക്ക് വരുന്നു

-
-

തമിഴില്‍ പുറത്തിറങ്ങുന്ന സാധാരണ ഗ്യാങ്സ്റ്റര്‍ സിനിമകളില്‍ നിന്ന് വേറിട്ടു നിന്ന ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തു വന്ന കൈദി. കാര്‍ത്തിയുടെ അഭിനയത്തെയും ലോകേഷ് കനകരാജിന്റെ സംവിധാനത്തെയും നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. നായികയില്ലാത്ത, ഒരു പാട്ടുമില്ലാത്ത ഈ പക്കാ ആക്ഷന്‍ ചിത്രത്തിന് തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 

കൈദിയുടെ ബോളിവുഡ് റീമേക്ക് വരുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

റിയലന്‍സ് എന്റര്‍ടെയിന്‍മെന്റ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് കൈദിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്. ബോളിവുഡ് റീമേക്ക് വരുന്നു എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലും ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

കൈദിയില്‍ നരേന്‍, ധീന, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി തുടങ്ങിയവരാണ് വേഷമിട്ടത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. സാം സി എസ് സംഗീതം പകര്‍ന്നു.

Content Highlights : kaithi tamil movie bollywood remake

Content Highlights: