ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ മെയ് 27ന് തിയേറ്ററുകളിലെത്തും

John Luther
John Luther

ജയസൂര്യയുടെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണ്‍ ലൂഥര്‍ മെയ് 27 ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ്‍ ലൂഥറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അലോന്‍സ ഫിലിംസിന് കീഴില്‍ തോമസ് പി മാത്യുവും സഹനിര്‍മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍, ജോണ്‍ ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതായിരുന്നു. അറുപത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി യൂട്യൂബില്‍ തരംഗമായി മാറിയ ട്രെയിലറിന് സിനിമ ആസ്വാദകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ജയസൂര്യയ്ക്കൊപ്പം ദീപക് പറമ്പോല്‍, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജന്‍, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂര്‍, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് അങ്ങനെ ഒരു കൂട്ടം താരനിരയും ചിത്രത്തിലുണ്ട്.

റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും പിന്നില്‍ ഷാന്‍ റഹ്മാനാണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോനും, സൗണ്ട് ഡിസൈനിംഗ് വിക്കിയും, കിഷനും ചേര്‍ന്നാണ്. എം ആര്‍ രാജാകൃഷ്ണന്‍ ഓഡിയോഗ്രഫിയും അജയ് മാങ്ങാട് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. സരിത ജയസൂര്യയാണ് ജയസൂര്യയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്. മറ്റ് താരങ്ങളുടെ വസ്ത്രാലങ്കാരം സമീറ സനീഷാണ്. മേക്കപ്പ് ലിബിന്‍ മോഹനന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഫിനിക്‌സ് പ്രഭുവുമാണ്.

എ എസ് ദിനേശ്, പ്രതീഷ് ശേഖര്‍ എന്നിവരാണ് പിആര്‍ഒ, നവീന്‍ മുരളി സ്റ്റില്‍ ഫോട്ടോഗ്രഫി നിര്‍വഹിക്കുമ്പോള്‍, പബ്ലിസിറ്റി ഡിസൈനുകള്‍ ആനന്ദ് രാജേന്ദ്രന്റേതാണ്. 

Content Highlights: John Luther, Crime Investigation thriller, Jayasurya Film releases on May 27, Abhijith Joseph